കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 40 വയസ്സുകാരൻ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മിച്ചൽസ്ടൗണിന് സമീപം എൻ73 യിൽ ആയിരുന്നു സംഭവം. കാറും മോട്ടോർബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

