ലിസ്ബേൺ: ലിസ്ബണിൽ വാഹനം കടത്തിക്കൊണ്ട് പോകാൻ ശ്രമം. ഇതേ തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
രാത്രി 9 മണിയോടെ ലോവർ ബല്ലിൻഡെറി റോഡ് മേഖലയിൽ ആയിരുന്നു സംഭവം. രണ്ട് വാഹനങ്ങളാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാമതായി ഒരു വോക്സ്ഹാൾ വിവാരോ വാൻ ആയിരുന്നു ഇവർ ലക്ഷ്യമിട്ടത്. വാഹനത്തിൽ നിന്നും ഡ്രൈവറെ മർദ്ദിച്ച് പുറത്തേയ്ക്കിട്ട ശേഷം ഇവർ വാഹനവുമായി കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നിയന്ത്രണം വിട്ട് വാഹനം മരത്തിലിടിച്ചു. അപകടത്തിൽ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post

