ടൈറോൺ: കൗണ്ടി ടൈറോണിൽ ട്രാക്ടർ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. 77 വയസ്സുള്ള ഡെസ്സി ഷെറിഡനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒമാഗിലെ ഫിന്റോണ മേഖലയിൽ ആയിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ടുള്ളിക്കുനി റോഡ് പ്രദേശത്തുവച്ച് അദ്ദേഹത്തെ ട്രാക്ടർ ഇടിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഉടനെ അടിയന്തിര സേവനങ്ങൾ എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ റോഡ് അടച്ചിട്ടു.
Discussion about this post

