കോർക്ക്: കോർക്കിന്റെ പുതിയ ലോർഡ് മേയറായി കൗൺസിലർ ഡാമിയൻ ബോയ്ലാൻ തിരഞ്ഞെടുക്കപ്പെട്ടു. കോർക്ക് സിറ്റി ഹാളിൽ നടന്ന യോഗത്തിൽ ആയിരുന്നു അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 19 പേർ അദ്ദേഹം മേയർ ആകുന്നതിനെ അനുകൂലിച്ചു. അതേസമയം എട്ട് പേർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു.
കോർക്ക് സിറ്റിയുടെ നോർത്ത് വെസ്റ്റ് വാർഡിനെ പ്രതിനിധീകരിക്കുന്ന ബ്ലാർണിയിൽ നിന്നുള്ള ഫിൻ ഗെയ്ൽ കൗൺസിലറാണ് ഡാമിയൻ. കോർക്കിന്റെ 16ാമത് ലോർഡ് മേയറാണ് അദ്ദേഹം. ലോർഡ് മേയറായതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ചു.
Discussion about this post

