ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. 42 ദക്ഷിണാഫ്രിക്കൻ പൗരന്മാരെ സ്വദേശത്തേയ്ക്ക് തിരികെ അയച്ചു. വ്യാഴാഴ്ച ആയിരുന്നു ഇവരെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഡബ്ലിനിൽ നിന്നും അയച്ചത്. കുട്ടികൾ ഉൾപ്പെടെ ഇവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒൻപത് പുരുഷന്മാർ, 18 സ്ത്രീകൾ, 15 കുട്ടികൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചതിരിച്ച് 3.30 ന് യാത്ര ആരംഭിച്ച ഇവർ വെള്ളിയാഴ്ച ഐറിഷ് സമയം പുലർച്ചെ 4 മണിയ്ക്ക് ജൊഹന്നാസ്ബർഗിൽ എത്തിച്ചേർത്തു. ഈ വർഷം ഇത് നാലാമത്തെ തവണയാണ് വിദേശപൗരന്മാരെ സർക്കാർ നാടുകടത്തുന്നത്. നാടുകടത്തിയവരിൽ രണ്ട് പേർ അയർലൻഡിൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണെന്ന് സർക്കാർ അറിയിച്ചു.
Discussion about this post

