ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ആക്രമണത്തിന് ഇരയായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. 30 വയസ്സുള്ള കാൾ ഹോളണ്ടാണ് മരിച്ചത്. വെസ്റ്റ്ബെൽഫാസ്റ്റ് സ്വദേശിയാണ് അദ്ദേഹം.
കഴിഞ്ഞ വെളളിയാഴ്ച ആയിരുന്നു സഫോക്ക് റോഡിൽവച്ച് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ടാക്സിയിൽ എത്തിയ അക്രമി അദ്ദേഹത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

