ഡബ്ലിൻ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രതികളെ ജയിലിൽ അടച്ചു. 37 കാരനായ ജോർജിസ് പോണിസ, 30 കാരനായ പോഗോസ്യൻ എന്നിവർക്കാണ് ശിക്ഷവിധിച്ചത്. ഇരുവർക്കുമായ 24 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
യൂറോപ്യൻ പൗരന്മാർ തന്നെയാണ് ഇരുവരും. ഡൊണഗൽ സർക്യൂട്ട് കോടതിയാണ് ഇവർക്ക് ശിക്ഷവിധിച്ചത്. തൊഴിൽ ചൂഷണത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യക്കടത്തിന് അയർലൻഡിൽ വിധിക്കുന്ന ആദ്യ തടവ് ശിക്ഷയാണ് ഇത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഏഴ് കടത്തുകളിൽ 17 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post

