മലപ്പുറം: മലപ്പുറത്തെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് ഇടപാട് പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 14 ഗ്രാം എംഡിഎംഎയും മറ്റ് വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയെയും മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീര്‍ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായ പ്രതികള്‍. കൈപ്പക്കുളത്തെ സ്വകാര്യ ലോഡ്ജിൽ അരീക്കോട് പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. പ്രതികളിൽ നിന്ന് മാർക്കറ്റിൽ ലക്ഷക്കണക്കിന് രൂപ വില വരുന്ന് ലഹരിമരുന്നാണ് പോലീസ് കണ്ടെടുത്തത്. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. .

