ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രതികരിച്ച് വടക്കൻ അയർലൻഡ് ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റ്. വടക്കൻ അയർലൻഡിന് മേലുള്ള കളങ്കമാണ് ഇത്തരം സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭം ലോകശ്രദ്ധയാകർഷിച്ച പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ബെൽഫാസ്റ്റിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. യുവാവിനെ സുഡാനിയൻ പൗരൻ അതിക്രൂരമായി കത്തികൊണ്ട് ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ ആളുകൾ പ്രതിഷേധവുമായി തെരുവിൽ അണിനിരക്കുകയായിരുന്നു.
Discussion about this post

