ഗാൽവേ: ഗാൽവേയിൽ കടൽ ഭിത്തിയിൽ നിന്നും വീണ് പരിക്കേറ്റയാൾ മരിച്ചു. കിൻവാരയിൽ ആയിരുന്നു സംഭവം. അർധരാത്രിയായിരുന്നു ഇയാൾ കടൽഭിത്തിയിൽ നിന്നും താഴേയ്ക്ക് വീണത്.
വിവരം അറിഞ്ഞ് ഉടനെ ആംബുലൻസും മറ്റ് അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മരിച്ച യുവാവിന് ഏകദേശം 30 വയസ്സ് പ്രായം തോന്നിയ്ക്കും.
Discussion about this post

