ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്വർക്ക് ടീമു (സിഡിഎൻടി)മായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത് എണ്ണായിരത്തിലധികം കുട്ടികൾ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ആകെ 8200 കുട്ടികളാണ് സിഡിഎൻടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത്. ഇവരിൽ 5,261 പേർ 12 മാസത്തിലധികമായി കാത്തിരിക്കുന്നവരാണ്.
അതേസമയം 2025 ഡിസംബറിലെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണ്. 8,648 കുട്ടികൾ ആയിരുന്നു ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നത്.
Discussion about this post

