ഹൈദരാബാദ് : നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആരാധകൻ . കഴിഞ്ഞ ദിവസം അല്ലുവിനെ അറസ്റ്റ് ചെയ്യുന്നത് അറിഞ്ഞ് ഇയാൾ അല്ലുവിന്റെ വീടിന് മുന്നിൽ എത്തിയിരുന്നു.
പിന്നീടാണ് താരത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി ചഞ്ചൽഗുഡ ജയിലിന് പുറത്ത് ഇയാൾ ബഹളം ഉണ്ടാക്കിയത്. അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യം ലഭിച്ചിട്ടും രാത്രിയിൽ വിട്ടയക്കാൻ നിയമം അനുവദിക്കാത്തതിനാൽ അല്ലുവിന് രാത്രി ജയിലിൽ കഴിയേണ്ടിവന്നു.ഇതാണ് ആരാധകനെ വേദനിപ്പിച്ചത്.
ഇയാൾ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്താനും ശ്രമിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ തടയുകയും , കസ്റ്റഡിയിലെടുക്കുകയും, ചെയ്തു.സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.