ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു. 49 വയസായിരുന്നു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അടുത്തിടെ അദ്ദേഹം ആന്റിജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഐ എസ് എസ് എഫ് ലോകകപ്പിനിടെ ജർമ്മനിയിൽ വച്ച് കഴിഞ്ഞയാഴ്ച്ച അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാരീസ് ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിന്റെ പരിശീലകനായിരുന്നു റാണ . കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ അത്ലറ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം. ഏഷ്യൻ ഗെയിംസിൽ നാലു സ്വർണ്ണമെഡൽ നേടിയ താരമാണ് . ആദ്യ സ്വർണ്ണം 1994 ൽ ഹിരോഷിമയിൽ വച്ച് പതിനെട്ടാം വയസിലാണ് നേടിയത് . 2006 ൽ ദോഹയിൽ മൂന്ന് സ്വർണ്ണമെഡലുകളും സ്വന്തമാക്കി . 1994 ഇറ്റലിയിൽ നടന്ന ലോക ജൂനിയൻ ചാമ്പ്യൻ ഷിപ്പിൽ ലോകറെക്കോർഡ് സ്കോറോടെ സ്വർണ്ണം നേടി. മനു ഭാക്കറിന്റെ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തികളിലൊരാളാണ് ജസ്പാൽ റാണ.

