ഡബ്ലിൻ: കഴിഞ്ഞ മാസം ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് അടച്ചുപൂട്ടൽ ഉത്തരവുകൾ പുറപ്പെടുവിച്ച സ്ഥാപനങ്ങളിൽ ഡബ്ലിനിലെ പ്രമുഖ പബ്ബും.
കാബ്രയിലെ ബ്ലാക്ക്ഹോഴ്സ് അവന്യൂവിലുള്ള ഹോൾ ഇൻ ദി വാൾ പബ്ബിനാണ് അതോറിറ്റി ഉത്തരവ് കൈമാറിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതോടെ ഇതുൾപ്പെടെ ഏഴ് സ്ഥാപനങ്ങൾക്കാണ് അതോറിറ്റി ഉത്തരവ് കൈമാറിയത്.
പബ്ബിൽ നടത്തിയ പരിശോധനയ്ക്കിടെ എലികളുടെ കാഷ്ഠം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുകളിലത്തെ നിലയിലെ സ്റ്റോർ റൂമിലാണ് കാഷ്ഠം കണ്ടെത്തിയത്.
Discussion about this post

