ഹൈദരാബാദ് : ചലച്ചിത്രതാരം അല്ലു അർജുന്റെ അറസ്റ്റിലേയ്ക്ക് നയിച്ച കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്ക്കർ.അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്നും ഭാസ്ക്കർ പറഞ്ഞു.
‘ അല്ലു അർജുന്റെ അറസ്റ്റിനെ പറ്റി എനിക്കറിയില്ല , കേസ് പിൻവലിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഭാര്യ തിക്കിലും, തിരക്കിലും പെട്ടാണ് മരിച്ചത്. അതുമായി അല്ലു അർജുന് ഒരു ബന്ധവുമില്ല ‘- ഭാസ്ക്കർ പറഞ്ഞു.
പുഷ്പ 2 വിന്റെ പ്രീമിയർ ദിവസം അല്ലു തിയേറ്ററിൽ എത്തിയത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയെന്നും, അതാണ് അപകടകാരണമെന്നും , അല്ലുവിന് ജാമ്യം നൽകരുതെന്നുമാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്.
എന്നാൽ ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചിലെന്നും , തിക്കും തിരക്കും നിയന്ത്രിക്കേണ്ടത് പൊലീസാണെന്നും അല്ലു ഇതിന് ഉത്തരവാദി അല്ലെന്നും , സംഭവം നടക്കുമ്പോൾ താരം തിയേറ്ററിനകത്തായിരുന്നുവെന്നും ,അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ജാമ്യമനുവദിച്ചത്.