ഡബ്ലിൻ: അയർലൻഡിലെ സെന്റ് വിൻസന്റ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണം കുറഞ്ഞു. ആശുപത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുയോജ്യമായ അവയവങ്ങൾ ലഭിക്കാത്തതാണ് ശസ്ത്രക്രിയകളുടെ എണ്ണം കുറയാൻ കാരണം ആയതെന്നും ആശുപത്രി വിശദീകരിക്കുന്നു.
2019 ൽ 66 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ആശുപത്രിയിൽ നടന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് പകുതിയിൽ താഴെയായി. 2025 ൽ 28 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഇവിടെ നടന്നത്. ഈ വർഷം ഇതുവരെ 23 ശസ്ത്രക്രിയകൾ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്.
Discussion about this post

