ഡബ്ലിൻ: ഡബ്ലിനിലെ കില്ലാർണിയിൽ വിദേശ പൗരന്മാർക്ക് നേരെ ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. പോളിഷ് പൗരന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബ്ലാക്ക് ഇ-ബൈക്ക് സംഘം എന്ന് അറിയപ്പെടുന്ന ക്രിമിനൽ സംഘമാണ് സംഭവത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കില്ലാർണി കോർട്ട് ഹൗസിംഗ് കോംപ്ലക്സ് മേഖലയിൽ ആയിരുന്നു സംഭവം. അതുവഴി നടന്ന് പോകുകയായിരുന്നു യുവാക്കൾ. ഇതിനിടെ പിന്തുടർന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഭയന്ന ഇവർ സമുച്ചയത്തിലേക്ക് ഓടിക്കയറി. എന്നാൽ പിന്തുടർന്നെത്തിയ സംഘം ഇവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ അക്രമി സംഘം രക്ഷപ്പെട്ടു. പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

