പടിഞ്ഞാറൻ സ്ലിഗോയിലെ ഗ്രാമത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്നവർക്ക് ആറ് മാസത്തെ സമയപരിധി കൂടി അനുവദിച്ചു. ശനിയാഴ്ച്ചയാണ് ഇവർക്ക് വീടുകൾ ഒഴിയാനുള്ള സമയം നിശ്ചയിച്ചിരുന്നത്. വികലാംഗരും, വൃദ്ധരുമടങ്ങുന്നവരാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്.
ഈ ആറ് മാസവും താമസം തുടരാമെങ്കിലും കുടിയിറക്ക് ഭീഷണി ഒഴിയുന്നില്ലെന്നും , അറിയിപ്പ് നിയമപരമായി പ്രാബല്യത്തിൽ തുടരുമെന്നും ഭൂവുടമ നാസോ ബികെ ഹോൾഡിംഗ്സ് ലിമിറ്റഡ് അയച്ച കത്തിൽ പറഞ്ഞു.
അൽഷിമേഴ്സ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ് , കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ള വാടകക്കാർക്ക്, കഴിഞ്ഞ നവംബറിലാണ് കുടിയിറക്കിനുള്ള നോട്ടീസ് നൽകിയത്. പ്രാദേശികമായി മറ്റ് അനുയോജ്യമായ താമസ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ വീട് ഒഴിയുന്നവരും ആശങ്കയിലാണ്.

