തൃശൂർ : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനും, നേതാക്കൾക്കും തിരിച്ചടി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് കലൂർ പിഎം എൽ എ കോടതി. സിപിഎം നേതാക്കളായ കെ രാധാകൃഷ്ണൻ , എ സി മൊയ്തീൻ , എം എം വർഗീസ് അടക്കമുള്ള 28 പ്രതികൾക്ക് കോടതി സമൻസ് അയച്ചു.
ബി എൻ എസ് പ്രകാറ്റം കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ ആരംഭിക്കും മുൻപ് പ്രതികൾക്ക് സ്വന്തം വാദം പറയാൻ അവസരമുണ്ട്. അത്തരത്തിൽ കേസിലെ 28 പ്രതികളും പറഞ്ഞത് തങ്ങൾക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളി. പ്രതികൾക്കെതിരെ തെളിവുണ്ടെന്നും, നേരിട്ട് ഹാജരാകണമെന്നും കാട്ടിയാണ് സമൻസ് അയച്ചിരിക്കുന്നത്.അടുത്തമാസം 4 ന് ഹാജരാകാനാണ് നിർദേശം.
സഹകരണബാങ്കിൽ തട്ടിപ്പ് നടക്കുന്ന വിവിധ കാലയളവിൽ തൃശൂർ സിപിഎം ജില്ല സെക്രട്ടറിമാരായിരുന്നു കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ, എം എം വർഗീസ് എന്നിവർ. സിപിഎം പാർട്ടിയുടെ പേരും പ്രതിപട്ടികയിൽ ഉണ്ട്. ആകെ 83 പ്രതികളാണ് കേസിൽ ഉള്ളത് . പ്രതികൾ തട്ടിപ്പിലൂടെ 180 കോടി സമ്പാദിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത് . 128 കോടി പ്രതികളിൽ നിന്ന് കണ്ടുകെട്ടിയിരുന്നു.

