കൊല്ലം : ഒമ്പതാം ക്ലാസ് അർദ്ധവാർഷിക പരീക്ഷയുടെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ കാശ്മീരിനെയും അരുണാചൽ പ്രദേശിനെയും അടയാളപ്പെടുത്താതെ നൽകിയതിനെതിരെ ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമിതി.
ഭാരതത്തിന്റെ ഭൂപടത്തെ വികലമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യം അന്വേഷിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കണം. എന്ന് ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന കൺവീനർ പാറങ്കോട് ബിജു പറഞ്ഞു.
ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നുള്ള ഭൂപടം മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം എന്നാണ് നിർദ്ദേശം. ഇടതുപക്ഷ ജിഹാദി കൂട്ടുകെട്ടുകളുടെ സമ്മർദ്ദം മൂലമുള്ള ഇത്തരം രാഷ്ട്രവിരുദ്ധ നടപടികൾ വിദ്യാർത്ഥികളിൽ ഭൂപടത്തെക്കുറിച്ച് തെറ്റായ ധാരണകൾ വളർത്താനേ ഉപകരിക്കൂ.
ചരിത്രധാരണകളെയും അടിസ്ഥാന നിർമ്മിതികളെയും നിരാകരിച്ചുകൊണ്ടുള്ള ചോദ്യപേപ്പറുകൾ വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് രാഷ്ട്രത്തിനോടുള്ള വെല്ലുവിളിയാണ്. ‘ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും ഒരുപോലെ പ്രദർശിപ്പിക്കുകയും ആദരിക്കുകയും ചെയ്യണമെന്നത് ഭരണഘടന വ്യവസ്ഥകളാണ്.അത് പാലിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു .
ജില്ല പ്രസിഡൻ്റ് എസ്.കെ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം റ്റി.ജെ. ഹരികുമാർ, ജനറൽ സെക്രട്ടറി എ അനിൽകുമാർ ,ആർ.ഹരികൃഷ്ണൻ , ആർ. ജയ കൃഷ്ണൻ , പി.ആർ. ഗോപകുമാർ, എ.ജി. കവിത, പി.എസ്. ശ്രീജിത്ത് , എസ്.കെ. ദീപു,ആർക്കുന്നൂർ രാജേഷ്, കെ.സുനീഷ് , കെ.ആർ.സന്ധ്യ, ധനലക്ഷ്മി വിരിയറഴികത്ത് തുടങ്ങിയവർ സംസാരിച്ചു.