ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ഫ്ളാറ്റിൽ തീപിടിത്തം. ഫ്ളാറ്റിലുണ്ടായിരുന്ന രണ്ട്പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ ഫ്ളാറ്റിൽ ആയിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഫ്ളാറ്റിന് മനപ്പൂർവ്വം തീയിട്ടത് ആണെന്നാണ് നിഗമനം. കിൽഗ്രീൽ റോഡ് മേഖലയിലെ ഫ്ളാറ്റിൽ ആയിരുന്നു സംഭവം. വൈകീട്ട് 7.05 ഓടെയാണ് ഇത് സംബന്ധിച്ച വിവരം അടിയന്തിര സേവനങ്ങൾക്ക് ലഭിച്ചത്. തുടർന്ന് എത്തി തീ അണയ്ക്കുകയായിരുന്നു. സംഭവ സമയം ഫ്ളാറ്റിൽ കുടുങ്ങിയ രണ്ട് പേർക്കും പരിക്കില്ല. തീവയ്പ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ അറിയിക്കേണ്ടതാണ്.
Discussion about this post

