ഡബ്ലിൻ: പോൾ ക്ലിയറി പുതിയ ആൻ ഗാർഡ സിയോച്ചന ഡെപ്യൂട്ടി കമ്മീഷണർ. അദ്ദേഹത്തിന്റെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകി. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ സെക്യൂരിറ്റി, സ്ട്രാറ്റജി, ഗവർണൻസ് എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു അദ്ദേഹം.
ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. 1993 ൽ ഗാർഡയിൽ ചേർന്ന അദ്ദേഹം വിവിധ ചുമതലകൾ വഹിച്ചു. ഫിറ്റ്സ്ഗിബ്ബൺ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ്. അടുത്തിടെ അദ്ദേഹം കിഴക്കൻ മേഖലയിലും ഡബ്ലിൻ മെട്രോപൊളിറ്റൻ മേഖലയിലും അസിസ്റ്റന്റ് കമ്മീഷണറായിരുന്നു.
Discussion about this post

