ഡബ്ലിൻ: വരാനിരിക്കുന്ന വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ റെയിൽ യാത്രികർക്ക് യാത്രാ തടസ്സം നേരിടും. ചില ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നത്. ഇത് സംബന്ധിച്ച് റെയിൽ അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ആയിരിക്കും അറ്റകുറ്റപ്പണികൾ. കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലാണ് മൂന്ന് ദിവസങ്ങളിലും പണികൾ നടക്കുക. നിർണായകമായ എൻജിനീയറിംഗ് ജോലികളാണ് നടക്കുന്നത്. അതിനാൽ എല്ലാ റോസ്ലെയർ ലൈൻ സർവീസുകളും ബ്രേയിലേക്കും തിരിച്ചും മാത്രമേ പ്രവർത്തിക്കൂ. യാത്രക്കാർക്കായി പകരം ബസ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

