ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പ്. എട്ട് കൗണ്ടികളിൽ മെറ്റ് ഐറാൻ മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. താപനില 30 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന പ്രവചനത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ക്ലെയർ, കെറി, ലിമെറിക്ക്, ടിപ്പററി, ഗാൽവേ, കിൽക്കെന്നി, ലാവോയിസ്, ഒഫാലി എന്നീ കൗണ്ടികളിലാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മുന്നറിയിപ്പ് നിലവിൽ വന്നു. നാളെ വൈകീട്ട് ആറ് മണിവരെയാണ് മുന്നറിയിപ്പ് തുടരുക. ചൊവ്വാഴ്ച അന്തരീക്ഷ താപനില 30 ഡിഗ്രിവരെ ഉയരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
Discussion about this post

