ന്യൂഡൽഹി : അഗ്നി 1 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയം . ഒഡീഷ ചാന്ദിപൂരിലെ ഇന്റർഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു മിസൈൽ പരീക്ഷണം .സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണം നടത്തിയത്.
2025 സെപ്റ്റംബർ ൽ ഡി ആർ ഡി ഒ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡുമായി ചേർന്ന് റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്ന് ഇന്റർമീഡിയറ്റ് റേഞ്ച് അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണം നടത്തിയിരുന്നു . മിസൈലിന്റെ പ്രവർത്തന മികവും, സാങ്കേതിക മേന്മയും കൃത്യമായി വിലയിരുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
നൂതന സവിശേഷതകളുള്ള അഗ്നി മിസൈൽ 700 മുതൽ 900 കിലോമീറ്റർ വരെയാണിതിന്റെ ദൂരപരിധി . ആയിരം കിലോ വരെയുള്ള പരാമ്പരാഗത ആയുധങ്ങളും, ആണവായുധങ്ങളും വഹിക്കാനും ഇതിന് ശേഷിയുണ്ട്. 2004 ലാണ് അഗ്നി മിസൈൽ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത് .
700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി -1 , 2000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി -2 , 3000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 3 , 4000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 4 , 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-5 എന്നിവയാണ് ഈ പരമ്പരയിലെ മിസൈലുകൾ.
ഇന്ത്യയുടെ പ്രതിരോധ ശക്തി കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന അഗ്നി-6 പദ്ധതി കരുത്തോടെ മുന്നോട്ട് പോകുന്നുവെന്ന് അടുത്തിടെ ഡി ആർ ഡി ഒ മേധാവി സമീർ വി കാമത്ത് സൂചിപ്പിച്ചിരുന്നു . 10,000 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ളതാണ് അഗ്നി-6.സർക്കാർ അനുമതി ലഭിച്ചാലുടൻ ഡിആർഡിഒ പരീക്ഷണങ്ങൾ ആരംഭിക്കും.

