ഡബ്ലിൻ: ഈ വാരാന്ത്യം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് സന്തോഷമേകി അനുകൂല കാലാവസ്ഥ. ഇന്നും വരും ദിവസങ്ങളിലും അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതിന് സാധ്യതയുണ്ട്.
നാളെ ഉച്ച സമയത്ത് ഡബ്ലിൻ വിമാനത്താവളത്തിന്റെ പരിസരത്ത് കഠിനമായ ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. ഇന്നത്തോടെ അയർലൻഡിന് മേലുള്ള ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം ശക്തമാകും. ഇതാണ് ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. 17 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില.
Discussion about this post

