ഡബ്ലിൻ: ബ്ലാഞ്ചാർട്സ്ടൗണിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന നിർദ്ദേശവുമായി പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. ഗാർഡ ഷിക്കോണ ഇത് സംബന്ധിച്ച് പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്.
30 വയസ്സുള്ള അലക്സ് കൗഗ്ലാനാണ് മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം മാനിച്ചും, കേസ് കോടതിയുടെ പരിഗണനയിൽ ഉള്ള സ്ഥിതിയ്ക്കും സോഷ്യൽ മീഡിയയിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ആളുകൾ വിട്ട് നിൽക്കണം എന്നാണ് പോലീസ് അഭ്യർത്ഥിക്കുന്നത്. ഇതിന് പുറമേ സംഭവ ദിവസം വൈകീട്ട് നാലിനും അഞ്ചിനും ഇടയ്ക്ക് മിൽ ലൈയ്ൻ വഴി സഞ്ചരിച്ചവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

