ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദം രൂപം കൊള്ളുന്നതിന് സാധ്യത. ഇതിന്റെ സ്വാധീനഫലമായി അയർലൻഡിൽ ചൂടുള്ള സ്ഥിരതയുള്ള കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ മറികടക്കുമെന്നാണ് മുന്നറിയിപ്പ്.
പൊതുവെ വരണ്ടതും സ്ഥിരതയുമുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. വ്യാഴാഴ്ച ചിലയിടങ്ങളിൽ മഴ ലഭിക്കും. ശക്തമായ മഴയാണ് വ്യാഴാഴിച്ച പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കാലാവസ്ഥ വരണ്ടിരിക്കും. ആവശ്യത്തിന് വെയിൽ ലഭിക്കും. രണ്ട് ദിവസങ്ങളിലും താപനില 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം.
Discussion about this post

