ഡബ്ലിൻ: ബ്ലാഞ്ചാർട്സ്ടൗണിൽ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഞായറാഴ്ചയാണ് 30 കാരന് നേരെ ആക്രമണം ഉണ്ടായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.20 ന് ബ്ലാഞ്ചാർഡ്സ്ടൗണിലെ മിൽ റോഡിൽ യുവാവിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ 14 വയസ്സുള്ള രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

