മയോ: കൗണ്ടി മയോയിൽ വൻ ലഹരിശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
3,60,000 യൂറോ വിലവരുന്ന മരുന്നാണ് പിടിച്ചെടുത്തത്. കാസിൽബാർ മേഖലയിൽ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ കാറിൽ കഞ്ചാവുമായി പ്രതി അവിടേയ്ക്ക് എത്തുകയായിരുന്നു. പോലീസ് വാഹനം തടഞ്ഞു. തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post

