ഡബ്ലിൻ: ശമ്പള തർക്കത്തിൽ സമവായം ആയില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന മുന്നറിയിപ്പുമായി ദേശീയ ആംബുലൻസ് സർവ്വീസിലെ ജീവനക്കാർ. വീണ്ടും പിക്കറ്റ് ലൈനുകളിലേക്ക് മടങ്ങുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇന്ന് വിഷയം ചർച്ച ചെയ്യാൻ ലേബർ കോടതി ചേരാനിരിക്കെയാണ് മുന്നറിയിപ്പ്.
യുണൈറ്റിലെ അംഗങ്ങളാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2020 ലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ മാനേജ്മെന്റ് തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫലമായി കഴിഞ്ഞ ആഴ്ചയിൽ എസ്ഐപിടിയു, യുണൈറ്റ് എന്നീ സംഘടനകളിലെ അംഗങ്ങൾ 24 മണിക്കൂർ സമരം ചെയ്തിരുന്നു. ഇതോടെയാണ് വിഷയം ചർച്ച ചെയ്യാൻ ലേബർ കോടതി ഒരുങ്ങുന്നത്.
Discussion about this post

