വെക്സ്ഫോർഡ്: വെക്സ്ഫോർഡിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെക്സ്ഫോർഡ് ടൗണിലെ വീട്ടിൽ ആയിരുന്നു സംഭവം ഉണ്ടായത്. വെടിവയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആയിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. കൂൾകോട്ട്സ് മേഖലയിലെ വീട്ടിൽ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ 053 916 5200, 1800 666 111 നമ്പറുകളിൽ ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

