തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി . അന്തിമ കാബിനറ്റ് മന്ത്രിമാരുടെ പട്ടിക സമർപ്പിച്ചു. ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച് തീരുമാനിച്ച മന്ത്രിമാരുടെ പേരുകളാണ് ഗവർണറുടെ ഔദ്യോഗിക വസതിയിലെത്തി കൈമാറിയത് . നാളെ രാവിലെ 10:00 മണിക്ക് മുഖ്യമന്ത്രി ഉൾപ്പെടെ ആകെ 21 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും.
ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത സതീശൻ, അർഹരായ ചില എം എൽ എമാരെ ഒഴിവാക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ചു. “മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യും. 20 യു.ഡി.എഫ് മന്ത്രിമാരുടെ പട്ടിക ഞങ്ങൾ ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്. സങ്കീർണ്ണമായ സാമൂഹിക, സാമുദായിക സമവാക്യങ്ങൾ കാരണം, അർഹരായ നിരവധി വ്യക്തികളെ ഉൾക്കൊള്ളാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അത് വളരെ ഖേദകരമാണ്,” അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ (മുഖ്യമന്ത്രി): ധനകാര്യം, തുറമുഖം, നിയമം
രമേഷ് ചെന്നിത്തല: ആഭ്യന്തരവും വിജിലൻസും
സണ്ണി ജോസഫ്: റവന്യൂ
എ.പി. അനിൽ കുമാർ: ആരോഗ്യം
കെ. മുരളീധരൻ: വൈദ്യുതി
പി.സി. വിഷ്ണുനാഥ്: ടൂറിസവും സംസ്കാരവും
എം. ലിജു: എക്സൈസ്, സഹകരണം
ടി. സിദ്ദിഖ്: വനം
ബിന്ദു കൃഷ്ണ: വനിതാ, ശിശു വികസനം
ഒ.ജെ. ജനീഷ്: യുവജനക്ഷേമം
റോജി എം. ജോൺ: ഉന്നത വിദ്യാഭ്യാസം
കെ.എ. തുളസി / ഐ.സി. ബാലകൃഷ്ണൻ: എസ്.സി/എസ്.ടി. ക്ഷേമം (ടേം ഷെയറിംഗ് അടിസ്ഥാനം)
തിരുവഞ്ചൂർ രാധാകൃഷ്ണൻ ; സ്പീക്കർ
ഷാനിമോൾ ഉസ്മാൻ ; ഡെപ്യൂട്ടി സ്പീക്കർ
എന്നിങ്ങനെയാണ് മന്ത്രിമാരുടെ നിലവിലെ പട്ടിക . ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാകും. പ്രമുഖ നേതാക്കളായ വി.ടി. ബൽറാമിനെയും ചാണ്ടി ഉമ്മനെയും അന്തിമ മന്ത്രിസഭാ പട്ടികയിൽ നിന്ന് ഒഴിവാക്കി .

