പാരീസ് : പ്രധാനമന്ത്രി മിഷേൽ ബാർണിയർക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതോടെ ഫ്രഞ്ച് സർക്കാർ നിലംപതിച്ചു.
ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്തു എന്നാണ് സൂചന.വിശ്വാസവോട്ടെടുപ്പിൽ 577 അംഗങ്ങളിൽ 331 പേരും ബാർണിയറുടെ സർക്കാരിനെതിരെ വോട്ട് ചെയ്തു. .1962ന് ശേഷം അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്ത് പോകുന്ന സർക്കാരാണിത്.പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത.
പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച് മൂന്ന് മാസത്തിന് ശേഷമാണ് പ്രമേയത്തെ പിന്തുണച്ച് എംപിമാർ വോട്ട് ചെയ്തത്.
ഫ്രാന്‍സിന്റെ ധനക്കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. 2025-ലെ ബജറ്റ് നടത്തിയെടുത്ത രീതി കടുത്ത എതിർപ്പിന് കാരണമായി. ഇതോടെയാണ് അവിശ്വാസ വോട്ടെടുപ്പ് നടന്നത്.