വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ തീപിടിത്തത്തിൽ നശിച്ച ബിസിനസുകൾക്ക് സർക്കാർ പിന്തുണ. ബിസിനസുകൾക്കായി 7,50,000 യൂറോ സഹായം പ്രഖ്യാപിച്ചു. ടൈകോർ ബിസിനസ് സെന്ററിൽ കഴിഞ്ഞ ആഴ്ച ആയിരുന്നു തീപിടിത്തം ഉണ്ടായത്.
വെള്ളിയാഴ്ചയാണ് ധനസഹായം അനുവദിച്ചുകൊണ്ട് സർക്കാർ ഒപ്പുവച്ചത്. നഷ്ടം സംഭവിച്ചവർക്ക് അതിന്റെ ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. തീപിടിത്തത്തിൽ ഏകദേശം 30 മുതൽ 40 വരെ സ്ഥാപനങ്ങൾക്കാണ് കേടുപാടുകൾ ഉണ്ടായത്. ഇത് 200 ഓളം ജോലികളെ ബാധിച്ചു. പിന്തുണനാ പദ്ധതി പ്രകാരം ബിസിനസുകൾക്ക് 30,000 യൂറോവരെയാണ് ലഭിക്കുക. അടിയന്തിര സഹായമായി ഇതിൽ നിന്നും അയ്യായിരം യൂറോ ലഭിക്കും.
Discussion about this post

