ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. സംഭവത്തിൽ 20 വയസ്സുള്ള യുവതിയ്ക്ക് ജീവൻ നഷ്ടമായി. ടിപ്പററിയിലെ ഡ്രോമിനീർ റോഡ് പരിസരത്ത് ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കൂട്ടിയിടിയിൽ സാരമായി പരിക്കേറ്റ യുവതിയ്ക്ക് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി. അപകടത്തിൽ രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്ക് പരിക്കുണ്ട്. ഫോറൻസിക് സംഘം സംഭവ സ്ഥലത്ത് എത്തി പരിശോധനകൾ പൂർത്തിയാക്കി.
Discussion about this post

