ഡബ്ലിൻ: ആംബുലൻസ് ജീവനക്കാരുടെ സമരത്തിൽ മുന്നറിയിപ്പുമായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്. സമരം നാഷണൽ ആംബുലൻസ് സർവ്വീസിന്റെ സേവനങ്ങളിൽ തടസ്സം സൃഷ്ടിച്ചേക്കാമെന്ന് എച്ച്എസ്ഇ അറിയിച്ചു. ഫോൺ വിളികൾക്ക് ഉൾപ്പെടെ മറുപടി നൽകാൻ കാലതാമസം ഉണ്ടായേക്കാം.
രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി അടിയന്തര പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് എച്ച്എസ്ഇ കൂട്ടിച്ചേർത്തു. 999-ഫോൺ സേവനം പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. കൂടാതെ കണ്ടിജൻസി പ്ലാൻ പ്രകാരം, ഹൃദയാഘാതം ശ്വാസ തടസ്സം പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന രോഗികൾക്കും റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ ഉണ്ടാകുന്നവർക്കും മുൻഗണന നൽകും.
ശമ്പളത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്നും നാളെയുമാണ് ആംബുലൻസ് ജീവനക്കാർ സമരം ചെയ്യുന്നത്. ഇന്ന് വർക്കു ടു റൂൾ രീതിയിലും നാളെ 24 മണിക്കൂർ നീണ്ട പണിമുടക്കുമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്ഐപിടിയു, യുണൈറ്റ് എന്നീ തൊഴിലാളി സംഘടനകളിലെ ജീവനക്കാരാണ് പണി മുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

