ഡബ്ലിൻ: കിൽക്കെന്നി ഹില്ലിൽ തീപിടിത്തം. അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡൺ ലാഘോവെയർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘങ്ങളാണ് നിലവിൽ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ഉച്ചയോടെയായിരുന്നു തീപിടിത്തം ഉണ്ടായത് എന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ അറിയിച്ചു. സമീപത്തെ വീടുകളിലുള്ളവരോട് വാതിലുകളും ജനാലകളും തുറന്നിടരുത് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണയാണ് മേഖലയിൽ തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ തീപിടിത്തങ്ങൾ ഉണ്ടായിരുന്നു. ഉണങ്ങിയ പുല്ലുകളാണ് തീപിടിത്തത്തിന് കാരണം ആകുന്നത്.
Discussion about this post

