ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യത. ഈ വാരാന്ത്യം അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്നണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. പകൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
പകൽ സമയങ്ങളിൽ നല്ല വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. അന്തരീക്ഷ താപനില 15 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തും. മേഘാവൃതമായ ആകാശം തെളിയും. രാത്രിയിൽ ആയിരിക്കും മഞ്ഞ് വീഴ്ച അനുഭവപ്പെടുക.
Discussion about this post

