കോർക്ക്: കൗണ്ടി കോർക്കിൽ ഒപ്പം പരിശീലകനോ ലൈസൻസുള്ള വ്യക്തിയോ ഇല്ലാതെ വാഹനം ഓടിച്ചതിന് പിടിയിലാകുന്ന ലേണേഴ്സ് ഡ്രൈവർമാരുടെ എണ്ണത്തിൽ വർധനവ്. 2024-25 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ലേണേഴ്സ് ഡ്രൈവർമാരുടെ എണ്ണത്തിൽ 22 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. രണ്ട് വർഷങ്ങളിലായി ലേണർമാർക്ക് ആയിരത്തിലധികം ഫിക്സ്ഡ് ചാർജ് നോട്ടീസുകളും നൽകി.
2024 ൽ 521 ഫിക്സ്ഡ് ചാർജ് നോട്ടീസുകളാണ് നൽകിയത്. 2025 ൽ 636 ഫിക്സ്ഡ് ചാർജ് നോട്ടീസുകളും നൽകി. അതേസമയം 2023- 2024 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഫിക്സ്ഡ് ചാർജ് നോട്ടീസുകൾ നൽകുന്നതിൽ 19.1 ശതമാനം കുറവ് ഉണ്ടായി.
Discussion about this post

