ഒഫാലി: കൗണ്ടി ഒഫാലിയിലെ വീട്ടിൽ ഉണ്ടായ തീവയ്പ്പിൽ ഒരു അറസ്റ്റ് കൂടി. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ ആറിന് ഏഡെൻഡെറിയിലെ വീടിന് ആയിരുന്നു ഇവർ തീയിട്ടത്. സംഭവത്തിൽ നാല് വയസ്സുള്ള ടാഡ്ഗ് ഫാരെലും മുതുമുത്തശ്ശി മേരി ഹോൾട്ടും മരിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലായ 20 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

