3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള , ആണവ വാഹക ശേഷിയുള്ള കെ 4 മിസൈൽ പരീക്ഷിച്ച് ഇന്ത്യ .ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ടിൽ നിന്നാണ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് . വിശാഖപട്ടണത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം
ഓഗസ്റ്റ് 29-നാണ് ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്തത്. ആദ്യത്തെ ആണവ മിസൈൽ അന്തർവാഹിനിയായ അരിഹന്തിൽ നിന്ന് വ്യത്യസ്തമായി കെ-4 മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓഗസ്റ്റിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഘട്ടിൽ നിന്നുള്ള കെ-4 മിസൈലിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്.
ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിന് ഐഎൻഎസ് അരിഘട്ട് ഉപയോഗപ്പെടുത്തും. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാനും ഇതിന് സാധിക്കും.