ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ കഴുകാറുണ്ടോ എന്ന ചോദ്യത്തിനു കൃത്യമായി മറുപടി നൽകി മന്ത്രി അശ്വിനി വൈഷ്ണവ്. കോൺഗ്രസ് എം പി കുൽദീപ് ഇൻദോറയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
അടിസ്ഥാന ശുചിത്വ മാനദണ്ഡം പാലിക്കുന്ന കിടക്കകൾക്കായ് യാത്രക്കാർ പണം നൽകിയിട്ടും റെയിൽവേ പുതപ്പുകൾ കഴുകാറുണ്ടോ എന്നായിരുന്നു എം പി യുടെ ചോദ്യം.അതിന് യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിൽ ഒരു തവണ കഴുകുമെന്ന് മന്ത്രി മറുപടി നൽകി.
ക്വിൽറ്റ് കവറായി ഒരു ബെഡ് ഷീറ്റ് അധികം ബെഡ് റോൾ കിറ്റിൽ നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഷീറ്റുകൾ ഭാരം കുറഞ്ഞതും, ഉപയോഗിക്കാനും കഴുകാനും എളുപ്പം ഉള്ളതുമാണ്.യാത്രക്കാരുടെ സുരക്ഷയും,സൗകര്യവും കണക്കിലെടുത്ത് ബി ഐ എസ് മാനദണ്ഡം അടക്കം പാലിച്ചാണ് ഇവ കഴുകുന്നത്. കഴുകിയ ബ്ലാങ്കറ്റുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വൈറ്റോ മീറ്ററുകളുമുണ്ട് – അദ്ദേഹം പറഞ്ഞു