കോഴിക്കോട് ; വിവാദമായ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദ്ദനമേറ്റ് വീണ്ടും ആശുപത്രിയിൽ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ നീമ (26) നെയാണ് ഭർതൃവീട്ടിൽ നിന്ന് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയ ഭർത്താവ് രാഹുലിന് പാലാഴിയിൽ നിന്ന് പോലീസ് പിടികൂടി. “മീൻകറിക്ക് പുളിയില്ല” എന്നതായിരുന്നു പുതിയ പ്രശ്നത്തിന് തുടക്കമിട്ടതെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു.
ഞായറാഴ്ചയായിരുന്നു മർദ്ദനം നടന്നത്. തിങ്കഴാഴ്ച വീണ്ടും മർദ്ദിച്ചു. ചുണ്ടിനും ഇടത്തേ കണ്ണിനും പരിക്കുണ്ടെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ സ്ഥിരീകരിച്ചു. എറണാകുളത്ത് നിന്ന് മാതാപിതാക്കൾ എത്തിയാൽ നാട്ടിലേയ്ക്ക് പോകാൻ സൗകര്യം നൽകണമെന്നും യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. പിന്നാലെ യുവതി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലായ രാഹുലിനെതിരെ വധശ്രമത്തിനടക്കമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
നേരത്തെയും നീമ ഭർത്താവിനെതിരെ പരാതിനൽകിയിരുന്നു . പിന്നീട് പരാതി പിൻവലിച്ചു . സ്വന്തം വീട്ടുകാരാണ് ഭർത്താവിനെതിരെ മൊഴി നൽകാൻ പറഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു .