ശബരിമല ; ശബരിമലയിലെ വരുമാനത്തിൽ വൻ വർദ്ധന. 41,64,00,065 രൂപയാണ് ഇത്തവണ ശബരിമലയിൽ നിന്ന് വരുമാനമായി ലഭിച്ചത് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.33 കോടി രൂപയുടെ അധിക വരുമാനമാണ് ഈ മണ്ഡലകാലത്ത് ലഭിച്ചത്.വൃശ്ചികം ഒന്നു മുതലുള്ള 9 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ആകെ സന്ദര്‍ശനം നടത്തിയത് 6,12,290 പേരാണ്.കഴിഞ്ഞ വർഷത്തേക്കാൾ 3,03,501 പേർ അധികമാണ് ഇത്.
അപ്പം വരുമാനം കഴിഞ്ഞ വർഷം 1,80,27,000 ആയിരുന്നു. ഇത്തവണ അത് 2,21,30,685 ആയി ഉയർന്നു. അരവണ വരുമാനം കഴിഞ്ഞ വർഷം 11,57,13,950ഉം ഇത്തവണ 17,71,60,470ഉം ആണ്. കാണിക്കയായി ഈ വർഷം ലഭിച്ചത് 13,92,31,625 ആണ്. കഴിഞ്ഞ വർഷം അത് 9,03,63,100 രൂപയായിരുന്നു.
അതേസമയം ശബരിമലയിലെ വെർച്വൽ ക്യൂ പരിധി ഉയർത്തില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.. എത്ര പേർ വന്നാലും ദർശന സൗകര്യം ഒരുക്കും.ഒരാൾക്ക് പോലും ദർശനം കിട്ടാതെ മടങ്ങി പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.