ഡബ്ലിൻ: ഹ്രസ്വ-ദൂര വിമാനസർവ്വീസുകൾ വെട്ടിക്കുറച്ച് പ്രമുഖ വിമാനക്കമ്പനിയായ ലുഫ്താൻസ. ജെറ്റ് ഇന്ധനത്തിന് വില ഉയരുന്നതിനിടെ ആണ് വിമാനക്കമ്പനിയുടെ തീരുമാനം. കോർക്കിൽ നിന്നുൾപ്പെടെയുള്ള സർവ്വീസുകളാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്.
ഒക്ടോബർ വരെയാണ് ഹ്രസ്വ ദൂര വിമാന സർവ്വീസുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. 20,000 സർവ്വീസുകൾ ഒഴിവാക്കലിൽ ഉൾപ്പെടുന്നു. ഇത് വിമാന ഗ്രൂപ്പിന്റെ സർവ്വീസുകളുടെ 1 ശതമാനം ആണ്. അതേസമയം സർവ്വീസുകൾ റദ്ദാക്കുന്നതുവഴി ഏകദേശം 40,000 മെട്രിക് ടൺ ജെറ്റ് ഇന്ധനം ലാഭിക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചു.
Discussion about this post

