ഡബ്ലിൻ: വിമാനങ്ങൾ റദ്ദാക്കാനുള്ള എയർ ലിംഗസിന്റെ തീരുമാനം ബാധിക്കുക 23,000 ഐറിഷ് യാത്രികരെ. വേനൽ അവധിക്കാലത്ത് വിദേശരാജ്യങ്ങളിലേക്ക് ഉല്ലാസ യാത്ര പദ്ധതിയിട്ടവർവരെ ബുദ്ധിമുട്ടിലാകും. വരും ആഴ്ചകളിൽ 430 ഓളം വിമാനങ്ങളാണ് എയർ ലിംഗസ് അറ്റകുറ്റപ്പണികളുടെ പേരിൽ റദ്ദാക്കുന്നത്.
പ്രതിവർഷം 12 മില്യൺ യാത്രികരാണ് എയർ ലിംഗസ് വിമാനത്തിൽ യാത്ര ചെയ്യാറുള്ളത്. സമ്മർ സീസണായ ഏപ്രിൽ മുതൽ ഒക്ടോബർവരെയാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുക. ഈ സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് യാത്രികരെ സാരമായി ബാധിക്കും.അതേസമയം വിമാനങ്ങൾ റദ്ദാക്കുന്നതിൽ വിമാനക്കമ്പനിയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
Discussion about this post

