ഡബ്ലിൻ: ബാക്ക് ഗാർഡനുകളിൽ മോഡ്യുലാർ വീടുകൾക്ക് ആസൂത്രണ ഇളവുകൾ നൽകുന്നതിനുള്ള നിർദ്ദേശം മന്ത്രിസഭയിൽ അവതരിപ്പിക്കും. ഭവനമന്ത്രി ജെയിംസ് ബ്രൗണും സഹമന്ത്രി ജോൺ കമ്മിൻസും ചേർന്നാകും നിർദ്ദേശം മന്ത്രിസഭയെ അറിയിക്കുക. ബാക്ക് ഗാർഡനുകളിൽ 45 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള മോഡ്യുലാർ വീടുകൾക്കാണ് സർക്കാർ ഇളവ് നൽകുന്നത്.
ഭവന വകുപ്പ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. നിർമ്മാണ ചട്ടങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ വീടുകൾ നിർമ്മിക്കാവൂവെന്ന് പ്രസ്താനയിൽ വ്യക്തമാക്കുന്നു. മന്ത്രിസഭയിൽ അവതരിപ്പിക്കുന്ന നിർദ്ദേശത്തിന്റെ രൂപരേഖ തയ്യാറാക്കിവരികയാണ്.
Discussion about this post

