ഡബ്ലിൻ: അയർലൻഡിൽ പിമ്പിംഗ് വെബ്സൈറ്റുകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം. സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ റിസർച്ച് ആൻഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഇആർപി)യാണ് ഇത് സംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചത്. ഇത്തരം വെബ്സൈറ്റുകൾക്കെതിരെ ശക്തമായ അന്വേഷണം വേണമെന്ന് എസ്ഇആർപി നീതിമന്ത്രി ജിം ഒ കെല്ലഗനോട് ആവശ്യപ്പെട്ടു.
പിമ്പിംഗ് വെബ്സൈറ്റുകളുടെ ലൈംഗിക ചൂഷണം സംബന്ധിച്ച റിപ്പോർട്ട് എസ്ഇആർപി പ്രതിനിധികൾ ഇന്ന് സർക്കാർ മുൻപാകെ സമർപ്പിക്കും. അയർലൻഡിലെ നിരവധി വെബ്സൈറ്റുകളിലായി നൂറ് കണക്കിന് സ്ത്രീകളെയാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് എസ്ഇആർപിയുടെ കണ്ടെത്തൽ.
Discussion about this post

