ഡബ്ലിൻ: അയർലൻഡിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ പ്രവേശനം ലഭ്യമാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ. ഇക്കാര്യത്തിൽ അദ്ദേഹം രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി. സെപ്തംബറോട് കൂടി എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകളിൽ സീറ്റുകൾ ലഭ്യമാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
നിലവിൽ സ്കൂളുകളിൽ സീറ്റുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലാണ്. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
Discussion about this post

